സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മേക്കപ്പ് ആര്‍ടിസ്റ്റുമായ മാഡ് സന്ധു വെടിയേറ്റ് മരിച്ചു

mad sandhu

ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മാഡ് സന്ധുവിന് പഞ്ചാബിലെ അമൃത്സറില്‍ വെച്ച് വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഉണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അമൃത്സര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


വഴിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് സന്ധുവിനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ ചുറ്റും തടിച്ചുകൂടിയതിന്റെയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags