പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം 12 മണിക്കൂറോളം ഗംഗാനദിയില്‍ മുക്കി വച്ചു ; 14 കാരന് ദാരുണാന്ത്യം

dead

പാമ്പുകടിയേറ്റതിന് പിന്നാലെ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് കുടുംബം കൊണ്ടുപോയത്.

യുപിയിലെ അംറോഹ ജില്ലയില്‍ വിഷമിറക്കാന്‍ കുടുംബം ഗംഗാനദിയില്‍ മുക്കിവച്ച പതിനാലുകാരന് ദാരുണാന്ത്യം. പാമ്പു കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ വാക്കു കേട്ട് കുടുംബം 12 മണിക്കൂറോളമാണ് ഗംഗയില്‍ മുക്കിവച്ചത്. പാമ്പുകടിയേറ്റതിന് പിന്നാലെ കുട്ടിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് കുടുംബം കൊണ്ടുപോയത്.
പാമ്പ് കടിക്കുള്ള പരിഹാരം എന്ന് പറഞ്ഞാണ് മന്ത്രവാദി ഗംഗയില്‍ കുട്ടിയെ മുക്കിവയ്ക്കാന്‍ പറഞ്ഞത്. ഗംഗാനദിയില്‍ മനുഷ്യശരീരം മുക്കിവയ്ക്കുന്നത് പാമ്പിന്റെ വിഷത്തില്‍ നിന്നും മുക്തിതരുമെന്നാണ് പരക്കെയുള്ള അന്ധവിശ്വാസം. കുട്ടിയെ മുളയില്‍ കെട്ടി കയറുപയോഗിച്ചാണ് ഗംഗയില്‍ മുക്കിവച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കുട്ടിക്ക് ചുറ്റുമായി നിരവധി പേര്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. വിഷമുക്തമായി കുട്ടി തിരികെ വരുന്നത് കാണാനായാണ് ഇവര്‍ കൂട്ടം കൂടി നിന്നതെന്നാണ് വിവരം. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെ കുട്ടി മരിച്ചെന്ന് വ്യക്തമായി. കുട്ടി മരിച്ചെന്ന് മനസിലായതോടെ മൃതദേഹം ഗംഗാനദിയില്‍ എറിയാന്‍ കുടുംബം ശ്രമിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags