സ്മൃതി മന്ദാനയുടെ പിതാവ് ആശുപത്രി വിട്ടു,വിവാഹ തീയതിയുടെ കാര്യത്തില്‍ തീരുമാനമായില്ല

D
ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരനായ പലാഷ് മുച്ചലിനെ വൈറല്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാന ആശുപത്രി വിട്ടു.ഞായറാഴ്ച സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകന്‍ പലേഷ മുച്ചലിന്‍റെയും വിവാഹം നടക്കേണ്ട ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനിടെയാണ് ശ്രീനിവാസ് മന്ദാനയെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

tRootC1469263">

തുടര്‍ന്ന് വിവാഹം മാറ്റിവെച്ചിരുന്നു.ശ്രീനിവാസ് മന്ദാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സ്മൃതിയുടെ പ്രതിശ്രുത വരനായ പലാഷ് മുച്ചലിനെ വൈറല്‍ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.

എന്നാല്‍ പലാഷിനെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്തു.ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പലാഷ് മറ്റൊരു യുവതിയുമായി നടത്തിയ ചാറ്റെന്ന രീതിയില്‍ സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും ഇതിനെക്കുറിച്ചും ഇരുകുടുംബങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags