സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം
Updated: Oct 1, 2026, 10:19 IST
ആകാശത്ത് വെച്ച് ആക്രമണം നടത്തിയ പൈലറ്റിനെ യാത്രക്കാർ ചേർന്നാണ് കീഴടക്കിയത്.
ദുബായ്: ഫ്ളൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാരിന്റെ ആരോഗ്യനില തൃപ്തികരം. സ്മിത് മച്ചാർ ചികിത്സയിൽ കഴിയുന്നത് താബുക്ക് സിറ്റി ആശുപത്രിയിലാണ്.
ആരോഗ്യ നിലയേക്കുറിച്ച് വിവരം പുറത്ത് വിട്ടത് സൗദി ഇന്ത്യൻ എംബസിയാണ്.സഹ പൈലറ്റിന്റെ ആക്രമണത്തെ ധീരമായി ചെറുത്ത ഇന്ത്യാക്കാരനായ പൈലറ്റിന് അഭിനന്ദന പ്രവാഹം. സ്മിത് മച്ചാർ ഹീറോയെന്ന് ട്രംപും നെതന്യാഹുവും പ്രതികരിച്ചു.
ദുബായ്, ടെൽ അവീവ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമമെന്ന് ഇസ്രയേൽ പറയുമ്പോൾ വിമാനത്തിൽ നടന്നത് അതിസാഹസിക രക്ഷാപ്രവർത്തനമാണ്. ആകാശത്ത് വെച്ച് ആക്രമണം നടത്തിയ പൈലറ്റിനെ യാത്രക്കാർ ചേർന്നാണ് കീഴടക്കിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫ്ലൈദുബൈ ഇസ്രായേൽ സർവീസുകൾ റദ്ദാക്കി.
.jpg)

