ജെഎന്‍യുവില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി
സര്‍വകലാശാലകളെ 'വെറുപ്പിന്റെ പരീക്ഷണശാലകളാ'ക്കി മാറ്റാന്‍ അനുവദിക്കില്ലെന്നാണ് സര്‍വകലാശാല പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു). ചൊവ്വാഴ്ച സര്‍വകലാശാല എക്‌സിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയത്.
tRootC1469263">സര്‍വകലാശാലകളെ 'വെറുപ്പിന്റെ പരീക്ഷണശാലകളാ'ക്കി മാറ്റാന്‍ അനുവദിക്കില്ലെന്നാണ് സര്‍വകലാശാല പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.
പ്രകടനത്തിനിടെ ഭരണഘടനാ സ്ഥാപനങ്ങളെയും സുപ്രീം കോടതിയേയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അവഹേളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചതായി കാണിച്ച് സര്‍വകലാശാല ഡല്‍ഹി പൊലീസിന് കത്തെഴുതിയിട്ടുണ്ട്. കലാപ ഗൂഢാലോചനക്കേസില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകുന്നേരം ക്യാമ്പസില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് മോദിക്കും അമിത്ഷായ്ക്കുമെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.
.jpg)


