നേരിയ ആശ്വാസം !! ഡൽഹിയിൽ വേനൽമഴ

A slight relief!! Summer rain in Delhi



ന്യൂഡൽഹി:  ചൂടിന് ആശ്വാസമായി തലസ്ഥാന നഗരിയിൽ പുലർച്ചെ മുതൽ പെയ്ത നേരിയ മഴ. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും ഡൽഹിയിലെ താപനിലയിൽ വലിയ കുറവുണ്ടാക്കി. വ്യാഴാഴ്ച ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 17.6 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി.

ഇത് സീസണിലെ ശരാശരി താപനിലയേക്കാൾ കുറവാണ്. വടക്കേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുണ്ടായ വായുസമ്മർദ്ദ വ്യതിയാനമാണ് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണം. മഴയെത്തുടർന്ന് നഗരത്തിലെ വായുനിലവാരത്തിലും നേരിയ പുരോഗതിയുണ്ടായിട്ടുണ്ട്.

tRootC1469263">

വരും മണിക്കൂറുകളിൽ കൂടിയ താപനില 30 ഡിഗ്രിയിൽ താഴെയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂർ കൂടി ആകാശം മേഘാവൃതമായി തുടരും. വരും ദിവസങ്ങളിൽ വീണ്ടും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. പെട്ടെന്നുണ്ടായ മഴ ഡൽഹിയിലെ ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദ്ദേശിച്ചു. വേനൽ ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഡൽഹി നിവാസികൾ.

Tags