'ഉറങ്ങിക്കിടന്ന സ്ത്രീയുടെ രണ്ടു ചെവികളും മുറിച്ചു കമ്മല്‍ കവര്‍ന്നു' ; തട്ടിയെടുത്തത് മുക്കുപണ്ടം

65-year-old man arrested for raping and murdering four-year-old girl

അതിശക്തമായ വേദനയെത്തുടര്‍ന്ന് ഉണര്‍ന്ന ലക്ഷ്മി നിലവിളിച്ചതോടെ അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തി. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ലക്ഷ്മിയെ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ : ഉറങ്ങിക്കിടന്ന സ്ത്രീയുടെ ചെവികള്‍ മുറിച്ചെടുക്കുകയും കമ്മലുകള്‍ കവര്‍ന്ന 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടാവു കൊണ്ടുപോയത് മുക്കുപണ്ടമായിരുന്നു. ലക്ഷ്മി എന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. ദേവരഞ്ചേരി സ്വദേശിയായ അരുള്‍കുമാര്‍ ആണ് പിടിയിലായത്.  ഈ മാസം ആദ്യമായിരുന്നു ക്രൂരമായ കവര്‍ച്ചാ കേസ് ഉണ്ടായത്. 

വിധവയായ ലക്ഷ്മി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കാറ്റുകയറാനായി വീടിന്റെ മുന്‍വാതില്‍ തുറന്നിട്ട് ഉറങ്ങുകയായിരുന്നു ലക്ഷ്മി. ഈ സമയത്താണ് അക്രമി വീടിനുള്ളില്‍ അതിക്രമിച്ചു കയറിയത്. തുടര്‍ന്ന് കമ്മലിന് വേണ്ടി അക്രമി ലക്ഷ്മിയുടെ രണ്ട് കാതുകളും മുറിക്കുകയും ധരിച്ചിരുന്ന കമ്മലുകള്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയും ചെയ്തു.

അതിശക്തമായ വേദനയെത്തുടര്‍ന്ന് ഉണര്‍ന്ന ലക്ഷ്മി നിലവിളിച്ചതോടെ അയല്‍വാസികളും ബന്ധുക്കളും ഓടിയെത്തി. രക്തത്തില്‍ കുളിച്ചു കിടക്കുന്ന ലക്ഷ്മിയെ ഉടന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെത്തുടര്‍ന്ന് പൊന്നേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ അരുള്‍കുമാര്‍ പിടിയിലായത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags