ചോദ്യോത്തര ശൂന്യ വേളകള്‍ ഒഴിവാക്കല്‍: പാര്‍ലമെന്റില്‍ ഇന്ത്യാ സഖ്യം പ്രതിഷേധിക്കും

google news
parliament

പ്രത്യേക സമ്മേളനത്തില്‍ ചോദ്യോത്തര ശൂന്യ വേളകള്‍ ഒഴിവാക്കിയത് തെറ്റായ മാത്യകയെന്ന് വിലയിരുത്തലില്‍ പ്രതിപക്ഷം. സര്‍ക്കാര്‍ അജണ്ടകള്‍ നടപാക്കാന്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ നിഷേധിക്കാന്‍ നോക്കുന്നതയാണ് വിലയിരുത്തല്‍. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പ്രതിഷേധം അറിയ്ക്കാനാണ് തിരുമാനം.


ഈ മാസം 18 മുതല്‍ 22 വരെ ചേരുന്ന പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനത്തില്‍ ചോദ്യോത്തരവേളയോ സ്വകാര്യ അംഗങ്ങളുടെ ബില്ലവതരണമോ ഉണ്ടാകില്ലെന്നാണ് ലോക്‌സഭാ, രാജ്യസഭാ സെക്രേട്ടറിയറ്റുകള്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്.

സമ്മേളനത്തില്‍ അഞ്ച് സിറ്റിംഗുകള്‍ ഉണ്ടാകുമെന്നും താല്‍ക്കാലിക കലണ്ടറിനെക്കുറിച്ച് അംഗങ്ങളെ പ്രത്യേകം അറിയിക്കുമെന്നാണ് സെക്രട്ടേറിയറ്റുകള്‍ അറിയിച്ചിരിക്കുന്നത്. പതിനേഴാം ലോക്‌സഭയുടെ പതിമൂന്നാമത് സമ്മേളനമാണ് 18ന് ആരംഭിക്കുന്നത്.

Tags