കൂട്ടുകാര്‍ക്കൊപ്പം കളിക്കവേ 11ാം നിലയില്‍ നിന്ന് വീണ് ആറു വയസ്സുകാരന് മരിച്ചു ; കുട്ടിയുടെ അമ്മ മരിച്ചത് രണ്ടാഴ്ച മുമ്പ്
Nov 27, 2026, 08:37 IST
സമീപ വാസിയായ കുട്ടിക്കൊപ്പം ഫ്ളാറ്റിന്റെ ഇടനാഴിയില്‍ കളിക്കവേ ഷൂ റാക്കിന് മുകളില്‍ നിന്ന് നിയന്ത്രണം തെറ്റി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലന് പതിനൊന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. നയ്ഗാവ് ഈസ്റ്റില്‍ നവ്ഘര്‍ ടവര്‍ നിവാസിയായ മിലിത് സുത്താറാണ് (6) മരിച്ചത്. സമീപ വാസിയായ കുട്ടിക്കൊപ്പം ഫ്ളാറ്റിന്റെ ഇടനാഴിയില്‍ കളിക്കവേ ഷൂ റാക്കിന് മുകളില്‍ നിന്ന് നിയന്ത്രണം തെറ്റി വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീഴ്ചയ്ക്കിടെ ഫയര്‍ സേഫ്റ്റി പൈപ്പില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുമ്പാണ് മിലിത്തിന്റെ അമ്മ മരിച്ചത്. കുട്ടിയെ മഹാബലേശ്വറിലെ ബോര്‍ഡിങ് സ്കൂളില്‍ ചേര്‍ക്കാന്‍ പിതാവ് തയ്യാറെടുക്കവേയാണ് ദാരുണാന്ത്യം.
.jpg)

