കളിക്കുന്നതിനിടെ 11-ാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം
ഫ്ലാറ്റിന്റെ 11-ാം നിലയിലെ ഇടനാഴിയില്‍ അയല്‍വാസിയായ പെണ്‍കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി.
മഹാരാഷ്ട്രയിലെ വസായ് നായ്ഗാവ് ഈസ്റ്റില്‍ ഫ്ലാറ്റിന്റെ 11-ാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നവ്കാര്‍ ടവര്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. മിലിത് സുതാര്‍ എന്ന കുട്ടിയാണ് മരിച്ചത്.
ഫ്ലാറ്റിന്റെ 11-ാം നിലയിലെ ഇടനാഴിയില്‍ അയല്‍വാസിയായ പെണ്‍കുട്ടിക്കൊപ്പം കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ സമീപത്തുണ്ടായിരുന്ന ഷൂ റാക്കിന് മുകളില്‍ കയറിയ കുട്ടി തുറന്നുകിടന്ന ജനലിലൂടെ താഴേക്ക് വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന ഫയര്‍ സേഫ്റ്റി പൈപ്പില്‍ തട്ടിയ ശേഷമാണ് കുട്ടി നിലത്തുവീണത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നായ്ഗാവ് പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിലെ ഇടനാഴികളിലെ ജനലുകള്‍ക്ക് സുരക്ഷാ ഗ്രില്ലുകള്‍ ഇല്ലാത്തതിനെക്കുറിച്ച് താമസക്കാര്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ 2025 ജൂലൈയില്‍ ഇതേ നിര്‍മ്മാണക്കമ്പനി നിര്‍മിച്ച മറ്റൊരു കെട്ടിടത്തിന്റെ 12-ാം നിലയില്‍നിന്ന് വീണ് നാലുവയസ്സുകാരിയും മരിച്ചിരുന്നു
.jpg)

