ദീപാവലിക്ക് തിയേറ്ററുകളില്‍ രാവിലെ ആറ് മണി ഷോ; അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

MLAs will now have government vehicles; Tamil Nadu Chief Minister Vijay makes big announcements

മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദര്‍ശനങ്ങള്‍ നടത്താനും തിയേറ്ററുകള്‍ക്ക് അനുമതിയുണ്ട്.

തമിഴ്‌നാട്ടില്‍ തിയേറ്ററുകളില്‍ രാവിലെ ആറ് മണി ഷോകള്‍ക്ക് അനുമതി നല്‍കി വിജയ് സര്‍ക്കാര്‍. ദീപാവലിയോടനുബന്ധിച്ച് പുതിയ തമിഴ് സിനിമകള്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തിലാണ് ആറ് മണി ഷോകള്‍ക്ക് അനുമതി നല്‍കിയത്. മുഖ്യമന്ത്രി വിജയിയുടെ പുതിയ ഉത്തരവനുസരിച്ച് ദിവസം പരമാവധി ആറ് പ്രദര്‍ശനങ്ങള്‍ നടത്താനും തിയേറ്ററുകള്‍ക്ക് അനുമതിയുണ്ട്.


നവംബര്‍ മൂന്നിനാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ സിനിമകള്‍ റിലീസ് ചെയ്ത് ആദ്യ ഏഴ് ദിവസത്തേക്ക് രാവിലെ ആറ് മുതല്‍ തൊട്ടടുത്ത ദിവസം പുലര്‍ച്ചെ 2.30 വരെ പ്രദര്‍ശിപ്പിക്കാം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ ആവശ്യത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

വന്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോഴും ഉത്സവകാലത്തും പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ പുനരാരംഭിക്കണമെന്നായിരുന്നു സിനിമാ സംഘടനകളുടെ ആവശ്യം. പുതിയ ഉത്തരവോടെ ഏറെക്കാലമായി നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ക്കാണ് ഇളവ് ലഭിക്കുന്നത്.

Tags