മഹാരാഷ്ട്രയില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേര്‍ മരിച്ചു

wall

അതിശക്തമായ കാറ്റിലാണ് ദാരുണമായ അപകടം നടന്നത്

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെയുണ്ടായ അതിശക്തമായ കാറ്റിലാണ് ദാരുണമായ അപകടം നടന്നത്. ക്ഷേത്രത്തിലെ പഴയ മതില്‍ തകര്‍ന്ന് സമീപത്തുണ്ടായിരുന്ന ഭക്തര്‍ക്ക് മേലേക്ക് പതിച്ചതായാണ് വിവരം. 

അപകടസ്ഥലത്ത് വെച്ചും ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് കുട്ടികളടക്കം ആറ് പേര്‍ മരിച്ചത്. വിവരമറിഞ്ഞ് പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പഴയ മതിലിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുമെന്നാണ് വിവരം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
 

Tags