നെടുങ്കണ്ടത്ത് നിന്നും തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു

dead

തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

തമിഴ്നാട് തിരുച്ചന്തൂരില്‍ തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവകാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും തേനി സ്വദേശികളുമായ ശങ്കറിന്റെയും ലക്ഷ്മിയുടെയും മക്കളാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

tRootC1469263">

തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയാണ് ഉണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Tags