കുളിമുറിയില്‍ ഗീസറില്‍ നിന്ന് ചോര്‍ന്ന എല്‍പിജി ഗ്യാസ് ശ്വസിച്ച് സഹോദരിമാര്‍ മരിച്ചു
Updated: Oct 25, 2025, 13:48 IST
കുളിമുറിയില്‍ എല്‍പിജി ഗ്യാസ് ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്
മൈസൂര്‍: മൈസൂരില്‍ ഗ്യാസ് ഗീസറില്‍ നിന്നുള്ള എല്‍പിജി ചോര്‍ച്ചയെ തുടര്‍ന്ന് രണ്ട് സഹോദരിമാര്‍ മരിച്ചു. ഗള്‍ഫാം (23), സഹോദരി സിമ്രാന്‍ താജ് (20) എന്നിവര്‍ കുളിമുറിയില്‍ എല്‍പിജി ഗ്യാസ് ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചത്.
പെണ്‍കുട്ടികള്‍ വളരെ നേരം കഴിഞ്ഞിട്ടും ശുചിമുറിയില്‍ നിന്ന് പുറത്തു വരാതിരുന്നപ്പോള്‍ പിതാവ് അല്‍ത്താഫ് സംശയം തോന്നി വാതില്‍ ബലമായി തുറന്നപ്പോള്‍ തന്റെ പെണ്‍മക്കള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു.
tRootC1469263">ഉടന്‍ തന്നെ അദ്ദേഹവും കുടുംബത്തിലെ മറ്റുള്ളവരും അവരെ ആശുപത്രിയിലെത്തിച്ചു, അവിടെ വെച്ച് അവര്‍ മരിച്ചതായി പ്രഖ്യാപിച്ചു.
.jpg)


