എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിൽ ഇനി എസ്‌ഐആറും പഠിക്കണം

SIR: Don't cut off voters - Jamaat-e-Islami

 ന്യൂഡൽഹി: എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ എസ്‌ഐആറും ഉൾപ്പെടുത്തി. ഇല്ലാത്ത വോട്ടുകളും ഇരട്ട വോട്ടുകളും കളഞ്ഞ് വോട്ടർ പട്ടിക ശുദ്ധമാക്കുന്ന പ്രക്രിയയാണ് എസ്‌ഐആർ എന്നാണ് പാഠപുസ്തകത്തിൽ പഠിപ്പിക്കുന്നത്. 'Understanding Socitey: India and Beyond' എന്ന പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ചും എസ്‌ഐആറിനെ കുറിച്ചും പഠിപ്പിക്കുന്നത്.

'രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് നിയമിതമായ സ്വയംഭരണ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. യോഗ്യരായ ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കുന്നു. ഒരു വോട്ടറും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നു. വോട്ടർമാരെ ഒഴിവാക്കാനും വോട്ട് ചോർത്താനും എസ്‌ഐആർ ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെയാണ് പാഠപുസ്തകത്തിൽ എസ്‌ഐആർ ഉൾപ്പെടുത്തിയത്.

അടിയന്തരാവസ്ഥ പുതിയ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് എസ്‌ഐആറും ഉൾപ്പെടുത്തിയത് വിവാദമാകുന്നത്. ഇതേ പാഠഭാഗത്ത് തന്നെയാണ് അടിയന്തരാവസ്ഥയുടെ ഭാഗവും പഠിപ്പിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷത്തിന് ശേഷമാണ് എൻസിഇആർടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്നാണ് അടിയന്തരവാസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Tags