എസ്.ഐ.ആർ സമയപരിധി ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

SIR: Don't cut off voters - Jamaat-e-Islami
SIR: Don't cut off voters - Jamaat-e-Islami

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ പ​ട്ടി​ക പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ൻറെ (എ​സ്.​ഐ.​ആ​ർ) എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ട​ണ​മെ​ന്ന കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ യ​ഥാ​ർ​ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും ജ​സ്റ്റി​സ് ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

tRootC1469263">

ക​ര​ട് പ​ട്ടി​ക​യി​ൽ നി​ന്ന് 25 ല​ക്ഷം വോ​ട്ട​ർ​മാ​ർ ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും വ്യാ​ഴാ​ഴ്ച അ​വ​സാ​ന തീ​യ​തി​യാ​ണെ​ന്നും ഡി​സം​ബ​ർ അ​വ​സാ​ന​ത്തേ​ക്ക് സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്നും കേ​ര​ള​ത്തി​നു വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ബോ​ധി​പ്പി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ക​മീ​ഷ​ന് നി​വേ​ദ​നം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​ര​ള​ത്തി​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നേ​ര​ത്തെ ഡി​സം​ബ​ർ 18ലേ​ക്ക് നീ​ട്ടി​യി​രു​ന്നു. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക 23ന് ​പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് നി​ശ്ച​യി​ച്ച​ത്.

ഭ​ർ​ത്താ​വി​ൻറെ പേ​രു​ള്ളി​ട​ത്ത് ഭാ​ര്യ​യു​ടെ പേ​രി​ല്ലാ​തെ വ​രു​ന്നു, ഭാ​ര്യ​യു​ടെ പേ​രു​ള്ളി​ട​ത്ത് ഭ​ർ​ത്താ​വി​ൻറെ പേ​രി​ല്ലാ​തെ​യും വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ന​ട​ക്കു​ന്ന​തെ​ന്ന് ക​പി​ൽ സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

മ​റു​പ​ടി സ​ത്യ​വാ​ങ്‌​മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ബോ​ധി​പ്പി​ച്ചു. 2027ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഇ​പ്പോ​ൾ തി​ര​ക്കി​ട്ട് എ​സ്.​ഐ.​ആ​ർ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മെ​ന്താ​ണെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​റി​നു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ സി​ദ്ധാ​ർ​ഥ് ലൂ​ത്ര ചോ​ദി​ച്ചു. എ​സ്.​ഐ.​ആ​റി​ന്റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി 2026 ജ​നു​വ​രി ആ​റി​ന് വാ​ദം കേ​ൾ​ക്കും.

Tags