സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചില്‍: മരണം ഏഴ് ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

sikkim

നാംസി ജില്ലയിലെ സമ്മര്‍ദുങ് തുരങ്കത്തിലായിരുന്നു ഇന്നലെ അപകടമുണ്ടായത്.

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മീഥെയ്ന്‍ ചോര്‍ച്ച രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നാംസി ജില്ലയിലെ സമ്മര്‍ദുങ് തുരങ്കത്തിലായിരുന്നു ഇന്നലെ അപകടമുണ്ടായത്.


ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തുരങ്കമുണ്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളടക്കം സംഘങ്ങള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ നിരവധി രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

Tags