സിക്കിം മണ്ണിടിച്ചില്‍: കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
Jun 8, 2025, 08:54 IST


5 പേര്‍ക്കായി തെരച്ചില്‍ തുടര്‍ന്ന് കരസേന
സിക്കിമിലെ മണ്ണിടിച്ചിലില്‍ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികന്‍ പി കെ സൈനുദ്ദീന്റെ മൃതദേഹം കണ്ടെത്തി. ആന്ത്രോത്ത് ദ്വീപ് സ്വദേശിയാണ് സൈനുദ്ദീന്‍. മണ്ണില്‍ പുതഞ്ഞ നിലയില്‍ എട്ട് അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മറ്റു നടപടികള്‍ക്കായി മാറ്റി.
tRootC1469263">രണ്ട് ദിവസത്തിനുളളില്‍ മൃതദേഹം ലക്ഷദ്വീപില്‍ എത്തിക്കുമെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. കാണാതായ മറ്റു അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നതായും ഇന്ത്യന്‍ കരസേന വ്യക്തമാക്കി.