സ്വർണവില കുറഞ്ഞതോടെ ഇന്ത്യയിൽ സ്വർണവിപണിയിൽ വൻ ഉണർവ്

Gold prices fall in the state; 1360 rupees drop in one go

ഡൽഹി : ദീപാവലി, ധൻതേരസ് ആഘോഷകാലത്ത് ഇന്ത്യയിൽ സ്വർണവാങ്ങൽ ഗണ്യമായി വർധിച്ചതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണത്തിന്റെ വാങ്ങൽ അളവിൽ 30 ശതമാനം വർധനയുണ്ടായെന്നാണ് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ കണക്ക്.ഏകദേശം 52 ടൺ സ്വർണമാണ് ഈ കാലയളവിൽ ഇന്ത്യക്കാർ വാങ്ങിയത്. ഇതിന്റെ മൊത്തം മൂല്യം ഏകദേശം 72,000 കോടി രൂപ വരും. വെള്ളിയുടെ വാങ്ങലിലും 10 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

സ്വർണവിലയിലെ തിരുത്തലും വരാനിരിക്കുന്ന വിവാഹ സീസണുമാണ് വാങ്ങൽ വർധിക്കാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. വില കുറഞ്ഞ അവസരത്തിൽ ആഭരണങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ താൽപര്യം കാണിച്ചതായും വ്യാപാരികൾ പറയുന്നു.

Tags