മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭരണത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണ് : പ്രകാശ് രാജ്

Prakash Raj

 മംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭരണത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത് നല്ലതാണെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. ‘മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ആളുകൾക്കെതിരായ അഴിമതി ആരോപണങ്ങൾ ഓഫിസി​ന്റെ സൽപേരിന് ചേരില്ല. അതിനാൽ സുതാര്യമായ ഭരണം ഉറപ്പാക്കാൻ അത്തരം പ്രശ്നങ്ങൾ പരിഹരിക്കണം’ -വ്യാഴാഴ്ച ഉഡുപ്പിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

tRootC1469263">

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചവരിൽ രണ്ടാമത്തെയാളായി മുഖ്യമന്ത്രി സിദ്ധരാമയ്യ മാറിയതിനെക്കുറിച്ച് പ്രതികരിച്ച പ്രകാശ് രാജ്, റെക്കോർഡുകൾ എല്ലാവരും സൃഷ്ടിക്കുന്നുണ്ടെന്നും അതിൽ അസാധാരണമായി ഒന്നുമില്ലെന്നും അഭിപ്രായപ്പെട്ടു.

ദേവരാജ് അർസിന്റെ കാലഘട്ടവും സിദ്ധരാമയ്യയുടെ കാലഘട്ടവും വ്യത്യസ്തമാണ്. സിദ്ധരാമയ്യ നല്ല അഹിന്ദ നേതാവാണ്. അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഞാൻ വെറുതെ പ്രശംസിക്കുന്ന ആളല്ല. ചോദ്യങ്ങൾ ചോദിക്കും. ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് നിരന്തരമായ പ്രതിപക്ഷമാണ് -പ്രകാശ് രാജ് പറഞ്ഞു.

‘മുന്നോട്ട് നീങ്ങുക എന്നതാണ് എന്റെ ലക്ഷ്യം. ജീവിത യാത്ര വളരെ പ്രധാനമാണ്. ജീവിതത്തിൽ തിരിഞ്ഞു നോക്കുന്ന ശീലം എനിക്കില്ല’ -അദ്ദേഹം കൂട്ടിച്ചേർത്തു. രാജമൗലിയുടെ വാരണാസി, പുരുഷാവതാര, നടൻ വിജയ്‌യുടെ ജനനായകൻ, ഹിന്ദി ചിത്രം ദൃശ്യം 3 എന്നിവയുൾപ്പെടെ നിരവധി പ്രോജക്ടുകളിൽ അഭിനയിക്കുന്നുണ്ടെന്ന് പ്രകാശ് രാജ് അറിയിച്ചു.

 

Tags