സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; മമത ബാനര്‍ജി പങ്കെടുക്കില്ല

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കകോളി ഗോഷ് ദസ്റ്റിദര്‍ മമതയുടെ പ്രതിനിധിയായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് മമതയെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരുന്നത്. ട്വിറ്ററിലൂടെയാണ് മമതയ്ക്ക് പങ്കെടുക്കാന്‍ അസൗകര്യം ഉണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചത്. സിദ്ധരാമയ്യ സര്‍ക്കാരിന് ആശംസകള്‍ നേരുന്നതായും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കും. ശരത് പവാര്‍, ഫറൂക്ക് അബ്ദുള്ള എന്നിവരും ബംഗളൂരുവില്‍ എത്തും. സി.പി.ഐ.എം , കേരള കോണ്‍ഗ്രസ്, മുസ്ലിം ലിഗ്, ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്.