കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും
നവംബര്‍ 29ന് നടന്ന കൂടിക്കാഴ്ചയില്‍ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ പ്രകടമായതിന് പിന്നാലെയാണ് ഇരു നേതാക്കളും വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത്.
കര്‍ണാടകയില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഡി കെ ശിവകുമാറിന്റെ വസതിയില്‍ പ്രഭാതഭക്ഷണ ചര്‍ച്ചകള്‍ക്ക് എത്തും. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച്ച നടത്തുന്നത്. നവംബര്‍ 29ന് നടന്ന കൂടിക്കാഴ്ചയില്‍ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ പ്രകടമായതിന് പിന്നാലെയാണ് ഇരു നേതാക്കളും വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത്.
tRootC1469263">അതേസമയം, മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച് നേരത്തെ നല്‍കിയിരുന്ന വാക്ക് പാലിക്കാന്‍ ഇരു നേതാക്കളോടും ഖര്‍ഗെ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇത് സംബന്ധിച്ച് ഇരു നേതാക്കളും ധാരണയിലെത്തണമെന്ന് ഖര്‍ഗെ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇരു നേതാക്കളും വാക്ക് പാലിച്ചില്ലെങ്കില്‍ സ്വന്തം സംസ്ഥാനത്ത് പോലും തനിക്ക് വിലയുണ്ടാകില്ല എന്ന് ഖര്‍ഗെ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍
.jpg)


