നടുക്കുന്ന ക്രൂരത..സ്വകാര്യഭാഗത്ത്‍ ഇരുമ്ബ് ദണ്ഡ് കയറ്റി,എച്ച്‌ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു
എയ്ഡ്സ് ബാധിതയാണെന്ന് പറഞ്ഞ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ ഇരുമ്ബ് ദണ്ഡ് കയറ്റുകയും ചെയ്തു. പീഡനത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
വിജയവാഡ: എച്ച്‌ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 35 കാരിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്..
വീട്ടില്‍ ഒറ്റക്കായിരുന്ന യുവതിയെ കത്തി കാണിച്ച് പേടിപ്പിച്ച ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഏപ്രില്‍ 2-ന് ഉച്ചയോടെ വെള്ളം ചോദിച്ചാണ് പ്രതി വീട്ടിലെത്തിയത്. തുടർന്നാണ് ക്രൂരമായ പീഡനം നടന്നത്.
എയ്ഡ്സ് ബാധിതയാണെന്ന് പറഞ്ഞ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇയാള്‍ ഇരുമ്ബ് ദണ്ഡ് കയറ്റുകയും ചെയ്തു. പീഡനത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തില്‍, പൊലീസ് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് സിസിടിവി, കോള്‍ ഡാറ്റ എന്നിവ പരിശോധിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
.jpg)