ഉദയനിധി സ്റ്റാലിന്റെ ജന്മദിന ബാനർ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; തിരുവള്ളൂരിൽ രണ്ട് ഡിഎംകെ പ്രവർത്തകർ മരിച്ചു

Shocked while installing Udayanidhi Stalin's birthday banner; Two DMK workers die in Thiruvallur

തിരുവള്ളൂർ: തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിന്റെ ജന്മദിനാഘോഷത്തിന്റെ ബാനർ കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് ഡിഎംകെ പ്രവർത്തകർ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ജില്ലയിലെ വെങ്കലിന് സമീപത്തെ വാണിയചതിരത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഉദയനിധി സ്റ്റാലിന്റെ 50-ാം ജന്മദിനമാണ് വെള്ളിയാഴ്ച.

അണ്ണാ നഗർ സ്വദേശി വി. വീരേന്ദർ (22), കരണി സ്വദേശി എം. വേലൻ (30) എന്നിവരാണ് മരിച്ചത്. വാണിയചതിരം സ്വദേശി ആൽബർട്ട് (22) എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാൾ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.റോഡരികിൽ ബാനർ സ്ഥാപിക്കുന്നതിനിടെ അതിന്റെ മുകൾഭാഗം വൈദ്യുതി കമ്പിയിൽ തട്ടിയപ്പോഴാണ് മൂന്ന് പേർക്കും ഷോക്കേറ്റത്. ജന്മദിനം പ്രമാണിച്ച് സ്വകാര്യ ഹാളിൽ നടന്ന സഹായവിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ബാനർ സ്ഥാപിക്കാൻ എത്തിയപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവർ പ്രാദേശിക ഡിഎംകെ നേതാക്കളുടെ ബന്ധുക്കൾ കൂടിയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വെങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭ

Tags