ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിലെ സ്വിമ്മിങ് പൂളിൽ ഷോക്കേറ്റു; രണ്ട് വിദേശ പൗരന്മാർക്ക് ദാരുണാന്ത്യം

DEATH

ജർമ്മൻ പൗരനും ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57), സ്ലൊവാക്യൻ പൗരനും ഐബിഎം പ്രോജക്ട് മാനേജരുമായ ജൂറാജ് ഹോർവാത് (45) എന്നിവരാണ് മരിച്ചത്.

ബെംഗളൂരു: ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരം നീന്തൽക്കുളത്തിൽ വച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾ മരിച്ചു. നഗരത്തിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ 'കോൺറാഡി'ലാണ് നടുക്കുന്ന സംഭവം നടന്നത്. ഹോട്ടലിൽ താമസിച്ചിരുന്ന ജർമ്മൻ, സ്ലൊവാക്യൻ പൗരന്മാരാണ് മരിച്ചത്.

ജർമ്മൻ പൗരനും ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരനുമായ അലക്സാണ്ടർ മാക്സിമിലിയൻ തീസ് (57), സ്ലൊവാക്യൻ പൗരനും ഐബിഎം പ്രോജക്ട് മാനേജരുമായ ജൂറാജ് ഹോർവാത് (45) എന്നിവരാണ് മരിച്ചത്.

ഇവരെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് രണ്ടു പേർക്ക് വൈദ്യുതാഘാതമേറ്റു. ഹോട്ടലിലുണ്ടായിരുന്ന അമേരിക്കൻ പൗരനും ഇന്ത്യക്കാരനായ പൂൾ അറ്റൻഡൻ്റിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി. 

അലക്സാണ്ടറുടെ ഭാര്യ സിൽവിയ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇരുവരും സ്വിമ്മിംഗ് പൂളിൽ വൈദ്യുതാഘാതമേറ്റ് വെള്ളത്തിൽ മുങ്ങിമരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. നീന്തൽക്കുളം കൃത്യമായി പരിപാലിക്കുന്നതിൽ കോൺറാഡ് ഹോട്ടൽ മാനേജ്‌മെന്‍റ് വരുത്തിയ അശ്രദ്ധ മൂലമാണ് മരണം സംഭവിച്ചതെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags