ശിവസേന ഉദ്ധവ് പക്ഷത്തുള്ള 6 എംപിമാര്‍ ഷിന്‍ഡേ ക്യാമ്പിലേക്കെന്ന് റിപ്പോര്‍ട്ട്

Shinde

ഓപ്പറേഷന്‍ ടൈഗര്‍ എന്ന പേരിലാണ് ഏകനാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ നീക്കം

ശിവസേന ഉദ്ധവ് പക്ഷത്തുള്ള ആറ് എംപിമാര്‍ പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടുന്ന എംപിമാര്‍ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. നാലു പേര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഷിന്‍ഡേയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എംപിമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയേക്കും. ഓപ്പറേഷന്‍ ടൈഗര്‍ എന്ന പേരിലാണ് ഏകനാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ നീക്കം. ജൂണ്‍19നുള്ളില്‍ എംപിമാരെ പാര്‍ട്ടിയിലെത്തിക്കാനാണ് ഷിന്‍ഡേ വിഭാഗത്തിന്റെ നീക്കം.

ശിവസേന ഉദ്ധവ് വിഭാഗത്തിന് ഒമ്പത് ലോക്സഭ എംപിമാരാണ് ഉള്ളതെന്നും അതില്‍ ആറു പേര്‍ പ്രത്യേക സംഘമായി ഡെപ്യൂട്ടി മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ശിവസേനയും ചേരുമെന്നാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകനാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡേ ശിവസേന ഉദ്ധവ് പക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. എംപിമാര്‍ സ്പീക്കറെ കാണുന്നതിന് മുന്‍പാണ് കൂടിക്കാഴ്ച. അതേസമയം ശിവസേന ഉദ്ധവ് പക്ഷ എംപിമാര്‍ക്ക് 15 കോടി ഓഫര്‍ ചെയ്തു എന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. പണം ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കാന്‍ ബിജെപിയും ഏക്‌നാഥ് ഷിന്‍ഡെയും ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags