നയാരക്ക് പിന്നാലെ ഇന്ധന വില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യ
Updated: Apr 2, 2026, 12:07 IST
പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാല്‍ ഡീസലിനാണ് ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത്.
നയാര എനർജിക്ക് പിന്നാലെ പ്രമുഖ വിതരണക്കാരായ ഷെല്‍ ഇന്ത്യയും ഏപ്രില്‍ 1 മുതല്‍ ഇന്ധനവിലയില്‍ വൻ വർധനവ് വരുത്തി. ഇറാൻ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
പെട്രോളിന് ലിറ്ററിന് 7.41 രൂപയാണ് വർധിച്ചത്. ഇതോടെ സാധാരണ പെട്രോളിന് 119.85 രൂപയും പവർ വേരിയന്റിന് 129.85 രൂപയുമായി. എന്നാല്‍ ഡീസലിനാണ് ഏറ്റവും വലിയ വിലവർധനവ് രേഖപ്പെടുത്തിയത്.
ലിറ്ററിന് 25.01 രൂപയുടെ വർധനവാണ് ഷെല്‍ വരുത്തിയത്.ഇതോടെ റെഗുലർ ഡീസല്‍ ലിറ്ററിന് 123.52 രൂപയായും പ്രീമിയം വേരിയന്റ് 133.52 രൂപയായും ഉയർന്നു. വരും ദിവസങ്ങളില്‍ ഡീസല്‍ വില 148 മുതല്‍ 165 രൂപ വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
.jpg)