ഷെയ്ഖ് ഹസീന ഡിസംബര്‍ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങും?

sheikh hasina

ഷെയ്ഖ് ഹസീന കര അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആലോചന. പെട്രാപോള്‍  ബെനാപോള്‍ അതിര്‍ത്തിയാണ് പരിഗണനയില്‍.

ഇന്ത്യയിലുള്ള ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കര അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്ക് മടങ്ങാന്‍ ആലോചന. പെട്രാപോള്‍  ബെനാപോള്‍ അതിര്‍ത്തിയാണ് പരിഗണനയില്‍. സൗത്ത് 24 പരഗാന ജില്ലയിലാണ് പെട്രാപോള്‍  ബെനാപോള്‍ അതിര്‍ത്തി. പശ്ചിമ ബംഗാള്‍, ത്രിപുര അതിര്‍ത്തികളില്‍ ഹസീനയുടെ ബംഗ്ലാദേശ് അവാമി ലീഗ് നേതാക്കളും അനുയായികളും നിരീക്ഷണം നടത്തി. അടുത്തമാസം 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് നീക്കം.

ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടാതെയും ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാതെയും മടക്കയാത്ര നടത്താനായി രണ്ട് പ്രധാനപ്പെട്ട നിര്‍ദേശങ്ങളാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ വച്ചത്. ബംഗ്ലാദശ് സൈന്യം തങ്ങളുടെ വിമാനവുമായി ഇങ്ങോട്ടെത്തി പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഷെയ്ഖ് ഹസീനയെ കൂട്ടികൊണ്ട് പോകണമെന്നതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട ആവശ്യം. ശേഷം ഹസീനയ്ക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
 

Tags