ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി

Dubai Crown Prince Sheikh Hamdan arrives in India
Dubai Crown Prince Sheikh Hamdan arrives in India

ന്യൂഡൽഹി: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹംദാൻ ഇന്ത്യയിലെത്തുന്നത്.

tRootC1469263">

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷെയ്ഖ് ഹംദാൻ ഡൽഹിയിലെത്തിയത്. സന്ദർശനത്തിന്റെ ആദ്യദിനം കിരീടാവകാശിയ്ക്ക് പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. തുടർന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി ഷെയ്ഖ് ഹംദാൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.

Tags