ഭര്‍ത്താവുമായി അകന്നുകഴിയവേ ഗര്‍ഭിണിയായി, രഹസ്യ പ്രസവത്തിന് പിന്നാലെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ; യുവതിയും കാമുകനും പിടിയില്‍
കുഞ്ഞിനെ കൊലപ്പെടുത്തി കുഴിയില്‍ തള്ളിയ കേസില്‍ 21 കാരിയായ യുവതിയേയും ഇവരുടെ 32 കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്ന യുവതി കാമുകനിലുണ്ടായ കുഞ്ഞിനെ ജനിച്ചു മണിക്കൂറുകള്‍ക്കകം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ദെഹ്ഗാം സബ് ഡിവിഷനിലെ അംഗുതുല ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിയില്‍ തള്ളിയ കേസില്‍ 21 കാരിയായ യുവതിയേയും ഇവരുടെ 32 കാരനായ കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ 14 ന് രാത്രി പ്രസവ വേദന അനുഭവപ്പെട്ടപ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കെന്ന വ്യാജേന കല്‍പ്പന സമീപത്തെ പുല്‍മേട്ടിലേക്ക് പോയി. അവിടെ വച്ച് ജന്മം നല്കിയ പെണ്‍കുഞ്ഞിനെ കാല്ജിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുഞ്ഞിനെ കഴുത്തുഞെരിച്ച ശേഷം സമീപത്തെ കുഴിയില്‍ ഉപേക്ഷിച്ചു. സമൂഹത്തില്‍ നിന്നുള്ള അപമാനം ഭയന്നാണ് ക്രൂരത ചെയ്തതെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. പിന്നീട് ഇതുവഴി പോയ ചിലരാണ് കുഞ്ഞിനെ കുഴിയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഗാന്ധി നഗര്‍ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ കുഞ്ഞ് മരണത്തിന് കീഴടങ്ങി. കഴുത്തു ഞെരിച്ചതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
.jpg)

