കൈയൂക്കുള്ളവൻ കാര്യക്കാരൻ ; വെനസ്വേലയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരിച്ച് ശശി തരൂർ
Jan 5, 2026, 19:32 IST
വെനസ്വേലയിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൈയൂക്കുള്ളവൻ കാര്യക്കാരനെന്നാണ് ശശി തരൂർ യുഎസ് നീക്കത്തെക്കുറിച്ച് പറഞ്ഞത്. എഴുത്തുകാരൻ കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ശശി തരൂർ പ്രതികരിച്ചത്. വെനസ്വേലയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ നീക്കത്തെക്കുറിച്ചായിരുന്നു കപിൽ കോമിറെഡ്ഡിയുടെ പോസ്റ്റ്.
tRootC1469263">അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭ ചാർട്ടറും കുറച്ചുകാലമായി ലംഘിക്കപ്പെട്ടുവരികയാണ്. ഇന്ന് കാടിന്റെ നിയമമാണ് നിലനിൽക്കുന്നത്. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് പുതിയ അനുശാസനമെന്നായിരുന്നു ശശി തരൂർ കുറിച്ചത്.
.jpg)


