ശരദ് പവാര്‍ ആശുപത്രിയില്‍; നെഞ്ചില്‍ അണുബാധയും നിര്‍ജലീകരണവും

d

ഇൗ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീല്‍ചെയറില്‍ ഇരുന്നാണു സത്യപ്രതിജ്ഞ ചെയ്തത്.

മുംബൈ: കാൻസറിനെ അതിജീവിച്ച  ശരദ് പവാറിനെ  നെഞ്ചിലെ അണുബാധയെയും നിർജലീകരണത്തെയും തുടർന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 3 മാസത്തിനിടെ 2 തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.ഇൗ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വീല്‍ചെയറില്‍ ഇരുന്നാണു സത്യപ്രതിജ്ഞ ചെയ്തത്.

അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പ് ബാരാമതിയില്‍ നാളെ നടക്കാനിരിക്കെ ശരദ് പവാറിനു വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതല്‍ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നും പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആണ് കുടുംബത്തിന്റെ വിശദീകരണം.

Tags