മുസ്ലീം ലീഗ് വനിത നേതാവിനെതിരെ ലൈംഗിക ചുവയോടെയുള്ള വാര്‍ത്ത; 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി

supreme court

ഹസീന താജുദീനെതിരെ ലൈംഗിക ചുവയോടെയുള്ള വാര്‍ത്ത നല്‍കിയെന്ന കേസില്‍ 2019 ഇല്‍ ഹോസ്ദുര്‍ഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു.

കാഞ്ഞങ്ങാട് മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണെതിരെ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ ലേറ്റസ്റ്റ് സായഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ അരവിന്ദന്‍ മാണിക്കോത്തിന് ഹൈകോടതി വിധിച്ച ശിക്ഷ സൂപ്രീം കോടതി ശരിവെച്ചു. 

2013 ഇല്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ ലൈംഗിക ചുവയോടെയുള്ള വാര്‍ത്ത നല്‍കിയെന്ന കേസില്‍ 2019 ഇല്‍ ഹോസ്ദുര്‍ഗ് കോടതി അരവിന്ദന് തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ അരവിന്ദന് നല്‍കിയ അപ്പീല്‍ കാസര്‍ഗോഡ് അഡിഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നു.

Tags