ലൈംഗികാതിക്രമത്തിന്റെ ദൈർഘ്യം കൂട്ടാൻ വിദ്യാർത്ഥിനിക്ക് ഇൻഹേലർ നൽകി,: മുഖ്യപ്രതി മനോജിത് മിശ്ര നടത്തിയത് മനുഷ്യത്യരഹിതമായ ആക്രമണം


കൊൽക്കത്ത : ലൈംഗികാതിക്രമത്തിന്റെ ദൈർഘ്യം കൂട്ടാൻ വിദ്യാർത്ഥിനിക്ക് ഇൻഹേലർ നൽകി.കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തൃണമൂൽ നേതാവും മുഖ്യപ്രതിയുമായ മനോജിത് മിശ്ര നടത്തിയത് കണ്ണില്ലാത്ത ക്രൂരത.
സംഭവത്തിൽ ഫോറൻസിക് തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം. അതേസമയം സംഭവത്തിൽ മമത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
tRootC1469263">കൊൽക്കത്തയിൽ നിയമം വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തൃണമൂൽ നേതാവും മുഖ്യ പ്രതിയുമായ മനോജിത് മിശ്ര വിദ്യാർത്ഥിനിയെ ക്രൂരമായി ആക്രമിച്ചതിന്റെ വിവരങ്ങളാണ് പുറത്തു വരുന്നത്. ആക്രമണ സമയത്ത് പെൺകുട്ടിക്ക് ഇൻഹേലർ നൽകിയത് മനുഷ്യത്യരഹിത നീക്കമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും സാഹചര്യ തെളിവുകളും, മറ്റ് ഫോറൻസിക് പരിശോധന ഫലങ്ങളും പ്രതിക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ്. പ്രതികളുടെ മൊബൈൽ ലൊക്കേഷനുകൾ, സുരക്ഷാ ജീവനക്കാരന്റെ മൊഴി, ഇൻഹേലർ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയുടെ തൃണമൂ മൂൽ കോൺഗ്രസ് സ്വാധീനവും തെളിവുകൾ നശിപ്പിക്കുവാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടി ജാമ്യം കോടതി റദ്ദാക്കി. മനോജിത്ത് മിശ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടി കൊൽക്കത്ത അലി പൂർ കോടതി ഉത്തരവിട്ടു.
മറ്റ് രണ്ടു പ്രതികളുടെ കസ്റ്റഡി കാലാവധി ജൂലൈ നാലു വരെയും നീട്ടിയിട്ടുണ്ട്. സംഭവത്തിൽ തൃണമൂൽ സർക്കാരിനെതിരെ കടുത്ത പ്രതിഷേധങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മമത ബാനർജി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.