ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

Sexual assault case: Court acquits Brij Bhushan Singh

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷnനുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ഡൽഹി കോടതി വെറുതെവിട്ടു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് വിധി. 

2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വനി പൻവാർ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു.സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് കോടതി തള്ളിയത്.
 

Tags