ഡൽഹിയിൽ ഓടുന്ന ട്രെയിനില്‍ ഏഴുവയസ്സുകാരിക്ക് നേരെ പീഡനശ്രമം; പ്രതിയെ തല്ലിച്ചതച്ച് സഹയാത്രക്കാര്‍
ട്രെയിൻ യാത്രയ്ക്കിടെ പെണ്‍കുട്ടി പെട്ടെന്ന് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഡൽഹി: ഓടുന്ന ട്രെയിനില്‍ ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ സഹയാത്രക്കാർ പിടികൂടി പോലീസിലേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതിയായ മുഹമ്മദ് എന്ന യുവാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ പെണ്‍കുട്ടി പെട്ടെന്ന് നിലവിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിഭ്രാന്തയായ അമ്മ കുട്ടിയെ ചേർത്തുപിടിച്ച് കാര്യമന്വേഷിച്ചപ്പോഴാണ്, തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ശാരീരികമായി ഉപദ്രവിച്ച വിവരം കുട്ടി വെളിപ്പെടുത്തിയത്. ഇതുകേട്ട പ്രകോപിതരായ സഹയാത്രക്കാർ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് ട്രെയിനിലെ യാത്രക്കാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് പ്രതിയെ മർദിച്ചു. കുട്ടിയുടെ അമ്മ പ്രതിയെ ചെരുപ്പൂരി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ റെയില്‍വേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

