ആന്ധ്രാപ്രദേശില്‍ മലേറിയ ഗുളിക കഴിച്ച് 7 വയസുകാരി മരിച്ചു; 52 പേര്‍ ചികിത്സയില്‍
മരുന്ന് കഴിച്ചതിന് പിന്നാലെ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ചികിത്സ തേടുകയായിരുന്നു
ഹൈദരാബാദ്: മലേറിയ പ്രതിരോധത്തിനായി വിതരണം ചെയ്ത ഗുളിക കഴിച്ചതിന് പിന്നാലെ ഏഴ് വയസുകാരി മരിച്ചതായി ആരോപണം. മദിവി ജമുന (7) രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ചികിത്സയ്ക്കിടെയാണ് കുട്ടി മരിച്ചത്. പോളവാരം ജില്ലയിലെ ഗൊല്ലഗുപ്പ ഗ്രാമത്തിലാണ് സംഭവം. മരുന്ന് കഴിച്ച 52 പേര്‍ നിലവില്‍ ആശുപത്രിയിലും പ്രാദേശിക ആരോഗ്യകേന്ദ്രത്തിലുമായി ചികിത്സയിലാണ്.
കുട്ടിയുടെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗൊല്ലഗുപ്പ ഗ്രാമത്തില്‍ 71 പേര്‍ക്കാണ് മലേറിയ പ്രതിരോധത്തിന്റെ ഭാഗമായി ക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കിയത്.
മരുന്ന് കഴിച്ചതിന് പിന്നാലെ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് 29 പേരെ തെലങ്കാനയിലെ ആശുപത്രിയിലേക്കും 24 പേരെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിലേക്കും മാറ്റി.
.നിലവില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ അറിയിച്ചു.
.jpg)

