നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറില്‍ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം

d

ഈ സമയം ബസിന്റെ വാതില്‍ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയില്‍ കുടുങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഗുജറാത്തിലെ വഡോദരയില്‍ ഗാരിജില്‍ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളില്‍ കഴുത്ത് കുടുങ്ങി 7 വയസുകാരൻ മരിച്ചു.ദിവ്യേഷ് റത്വ എന്ന കുട്ടിയാണ് മരിച്ചത്.

പോലീസിന്റെ വിവരം അനുസരിച്ച്‌ ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ഈ സമയം ബസിന്റെ വാതില്‍ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയില്‍ കുടുങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഗാരിജിന് പിന്നിലെ ക്വാർട്ടേഴ്സില്‍ തൊഴിലാളികളായി ജോലി ചെയ്യുന്ന ദമ്പതികളുടെ മകനാണ് ദിവ്യേഷ്. ക്വാർട്ടേഴ്സിന് സമീപത്ത് കളിക്കുകയായിരുന്നു കുട്ടി. കുറച്ചുനേരം കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗാരിജിലെ ബസിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടി എങ്ങനെയാണ് ബസിനുള്ളില്‍ കയറിയതെന്നും ഹൈഡ്രോളിക് ഡോർ എങ്ങനെ പ്രവർത്തിച്ചു എന്നതും സംബന്ധിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Tags