ഡൽഹിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍

rape

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തുകയും, മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ന്യൂഡല്‍ഹി: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഖഡ്ഡ കോളനി സ്വദേശിയായ ശിവം, പതിനാറും പതിനേഴും വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്.

ഈ മാസം 13-ന് മധ്യ ഡല്‍ഹിയിലെ കുഷക് റോഡിലുള്ള ജയ്പാല്‍ റാണ എന്നയാളുടെ കൃഷിയിടത്തിന് സമീപമാണ് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തുകയും, മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിക്കൊപ്പം ഒരു ടെമ്പോയില്‍ പ്രതികള്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Tags