കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു ഏഴു പേര്‍ മരിച്ച സംഭവം ; കര്‍ണാടക സര്‍ക്കാര്‍ ഉന്നത തല അന്വേഷണം ഇന്ന് ആരംഭിക്കും

bangalore

അപകടത്തില്‍ എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവര്‍ മരിച്ചു

കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. മരിച്ച ഏഴു പേരില്‍ നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പുലര്‍ച്ചെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായത്. അതേസമയം പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു. 3 മലയാളികളുടെ ഉള്‍പ്പെടെ നില മെച്ചപ്പെട്ടു എന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ കൊമേഴ്‌സ് സ്ട്രീറ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി ഉണ്ടാകുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.


അപകടത്തില്‍ എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവര്‍ മരിച്ചു.മൂന്ന് മലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്. കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് സംഭവം. മൂന്ന് കുട്ടികളടക്കമുള്ളവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ തകര്‍ന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാന്‍ഡിനും മാര്‍ക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയില്‍ നിന്ന് രക്ഷതേടി താല്‍ക്കാലിക ഷെഡുകള്‍ക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തില്‍പ്പെട്ടത്.

Tags