തമിഴ്നാട് മുഖ്യമന്ത്രിയ്ക്ക് തിരിച്ചടി; പെരമ്പൂർ ജയത്തിനെതിരായ ഹർജി നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി

Chief Minister Vijay appoints his own astrologer as Special Duty Officer

പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് തിരിച്ചടി.രമ്പൂർ മണ്ഡലത്തിലെ വിജയ്‌യുടെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. വിജയ് യുടെ ഹർജി തള്ളിയാണ് കോടതിയുടെ ഉത്തരവ്.

എസ്. ദിനേശ് എന്ന വോട്ടർ നൽകിയ ഹർജിയിൽ നടപടി തുടരാം എന്ന് കോടതി വ്യക്തമാക്കി.പെരമ്പൂർ മണ്ഡലത്തിലെ വോട്ടറായ എസ്. ദിനേശാണ് വിജയ്‌യുടെ വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരായ വിജയ് യുടെ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.

നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 30 കോടി രൂപയുടെ ഭൂമി വാങ്ങിയതും 35 കോടി രൂപയുടെ വസ്തു വിറ്റതും ഉൾപ്പെടെയുള്ള സ്വത്ത് വിവരങ്ങളും വരുമാനവും വിജയ് മറച്ചുവെച്ചുവെന്നാണ് ഹർജിയിലെ ആരോപണം. വിജയ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

Tags