താജ്മഹലില്‍ നിസ്‌കരിക്കാന്‍ ശ്രമം സുരക്ഷാ സേന തടഞ്ഞു

google news
Taj Mahal

താജ്മഹലില്‍ നിസ്‌കരിക്കാന്‍ ശ്രമം നടത്തി വിനോദ സഞ്ചാരി. പശ്ചിമ ബംഗാളില്‍ നിന്നുള്ള വിനോദ സഞ്ചാരിയാണ് പായ വിരിച്ച് നിസ്‌കരിക്കാനൊരുങ്ങിയത്. എന്നാല്‍ ഇയാളുടെ ശ്രമം സുരക്ഷസേന ഇടപെട്ട് തടഞ്ഞു.
ഡ്യൂട്ടിയിലായിരുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ പ്രാര്‍ത്ഥനയ്ക്കായി പായ വിരിച്ചത് കണ്ടതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

വീഡിയോ പരിശോധിച്ച് സംഭവം സ്ഥിരീകരിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് രാജകുമാരന്‍ വാജ്‌പേയ് പറഞ്ഞു. 2022ല്‍ താജ്മഹല്‍ പരിസരത്ത് നമസ്‌കാരം നടത്തിയതിന് 4 പേര്‍ അറസ്റ്റിലായിരുന്നു.

Tags