കശ്മീരിൽ സുരക്ഷാസേനയുടെ നടപടി; ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു
Nov 18, 2026, 21:40 IST
ജമ്മു കശ്മീർ : കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ഭീകരസംഘടനാ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സൈന്യം, ജമ്മു കശ്മീർ പൊലീസ്, സി.ആർ.പി.എഫ് എന്നിവ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു സുരക്ഷാസേനയുടെ പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ടും സുരക്ഷാസേന അന്വേഷണം നടത്തിയിരുന്നു.
സംഭവത്തെ തുടർന്ന് കുൽഗാമിലും സമീപപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകളും നിരീക്ഷണവും തുടരുകയാണ്
.jpg)

