ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന
Dec 4, 2025, 16:10 IST
ഛത്തീസ്ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ ബിജാപ്പൂരിലെ വനമേഖലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
tRootC1469263">മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, ഛത്തീസ്ഗഡ് പൊലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്, സിആർപിഎഫ് കോബ്ര ബെറ്റാലിയൻ എന്നിവരുടെ സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് 12 മാവോയിസ്റ്റുകളെ വധിച്ചത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സുരക്ഷസേന അറിയിച്ചു.
.jpg)


