സിദ്ധരാമയ്യയെ രാജിക്ക് നിര്‍ബന്ധിതനാക്കിയത് 'ഒളികാമറ ഓപ്പറേഷന്‍'; ഡി കെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി

dk

ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യക്കെതിരെ ഒളികാമറ ഓപ്പറേഷനിലൂടെ ചില വിവരങ്ങള്‍ ശേഖരിച്ചെന്നും പിന്നീട് അത് ഉപയോഗിച്ച് സിദ്ധരാമയ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് കുമാരസ്വാമിയുടെ ആരോപണം.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാക്കിയത് അന്നത്തെ ഉപമുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ നടത്തിയെന്ന് പറയപ്പെടുന്ന ഒരു ഒളികാമറ ഓപ്പറേഷനിലെ വിവരങ്ങള്‍ ഉപയോഗിച്ചാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി. 

ഡി കെ ശിവകുമാര്‍ സിദ്ധരാമയ്യക്കെതിരെ ഒളികാമറ ഓപ്പറേഷനിലൂടെ ചില വിവരങ്ങള്‍ ശേഖരിച്ചെന്നും പിന്നീട് അത് ഉപയോഗിച്ച് സിദ്ധരാമയ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നുമാണ് കുമാരസ്വാമിയുടെ ആരോപണം. സ്വമേധയാ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാകാതിരുന്ന സിദ്ധരാമയ്യയെ ഒളികാമാറ ഓപ്പറേഷനിലെ വിവരങ്ങള്‍ ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ ഡി കെ ശിവകുമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുമെന്നാണ് കുമാരസ്വാമിയുടെ ആരോപിച്ചത്.

എന്നാല്‍ ഈ ആരോപണത്തിന് ആധാരമായ ഒളികാമറ ഓപ്പറേഷന്‍ എന്തായിരുന്നുവെന്നോ അതില്‍ എന്താണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയോ അതിന്റെ തെളിവുകള്‍ പുറത്തുവിടുകയോ കുമാരസ്വാമി ചെയ്തിട്ടില്ല.


 

Tags