രണ്ടാംഘട്ട ബജറ്റ്‌ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും

parliament

ന്യൂഡൽഹി: പാർലമെന്റ്‌ ബജറ്റ്‌ സമ്മേളനം രണ്ടാംഘട്ടം ഇടവേളയ്‌ക്ക്‌ ശേഷം തിങ്കളാഴ്‌ച്ച പുനഃരാരംഭിക്കും. ധനമന്ത്രി നിർമലാസീതാരാമൻ കോർപറേറ്റ്‌ നിയമഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. കോർപറേറ്റ്‌ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള വ്യവസ്ഥകളുള്ളതാണ്‌ ഇ‍ൗ ബിൽ. എൽപിജി പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ നിഷ്‌ക്രിയത്വത്തിന്‌ എതിരായ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമെന്നും സൂചന . 

മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്‌ എതിരെ പ്രതിപക്ഷം സമർപ്പിച്ച ഇംപീച്ച്‌മെന്റ്‌ നോട്ടീസിൽ സ്‌പീക്കർ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഇ‍ൗ കാര്യവും പ്രതിപക്ഷം ഉയർത്തിയേക്കും. 

Tags