സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും ; കേന്ദ്ര സര്‍ക്കാരിനെതിരെ റാലി ഉള്‍പ്പെടെ നടത്താന്‍ ഇന്‍ഡ്യ മുന്നണി

google news
opposition

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ റാലി നടത്താനൊരുങ്ങി ഇന്‍ഡ്യ മുന്നണി. 

സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം ആരംഭിക്കാനാണ് നീക്കം. വിലക്കയറ്റം, തൊഴില്ലായ്മ, അഴിമതി അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ഒക്ടോബര്‍ ആദ്യവാരത്തില്‍ റാലി നടത്തും. ജാതി സെന്‍സസ് എന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയും ഇതുമായി ബന്ധപെട്ട വിഷയങ്ങള്‍ ഏറ്റെടുക്കാനും തീരുമാനമായെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Tags