ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

holiday

ചെന്നൈയിലെ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. തീരദേശ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നതായാണ് അറിയിപ്പ്.

tRootC1469263">


ചെന്നൈയിലെ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങക്ക് അവധിയാണ്. ഡിറ്റ്വാ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി അതിതീവ്ര മഴ തുടരുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും അറിയിപ്പുണ്ട്.

ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മാത്രം ഇതുവരെ മൂന്ന് പേര്‍ മരിച്ചു. ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ശ്രീലങ്കയില്‍ മരണം 334 ആയി. 370 പേരെ കാണാതായി. രാജ്യത്ത് 12 ലക്ഷം പേരെ ദുരിതം ബാധിച്ചതായാണ് അറിയിപ്പ്.

Tags