അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ട് യുപിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തെരുവില്‍

strike

ക്രമസമാധാനം നിലനിര്‍ത്താന്‍ സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ പൊലീസിനെ വിളിച്ചു.

സ്‌കൂളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ തെരുവിലിറങ്ങി വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. ക്ലാസുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ അംബേദ്കറിനെ ചിത്രം ഉയര്‍ത്തി തെരുവിലിറങ്ങുകയായിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ സ്‌കൂള്‍ അഡ്മിനിസ്ട്രേഷന്‍ പൊലീസിനെ വിളിച്ചു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ സിജെപിയുടെ നേതൃത്വത്തില്‍ ജെന്‍സികള്‍ തെരുവിലിറങ്ങിയതിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ജെന്‍ ആല്‍ഫ പ്രതിഷേധം. നാഗിന എംപിയും ആസാദ് സമാജ് വാദി പാര്‍ട്ടി എംപിയുമായ ചന്ദ്രശേഖര്‍ ആസാദും ആംആദ്മി പാര്‍ട്ടിയും സമര വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വലിയ പ്രചാരണമാണ് ലഭിച്ചത്. റോഡില്‍ നിന്നും വിദ്യാര്‍ത്ഥികളോട് മാറാന്‍ പൊലീസ് ആവശ്യപ്പെടുന്നതും വിദ്യാര്‍ത്ഥികള്‍ നിന്നിടത്ത് തുടരുന്നതുമാണ് വീഡിയോ.


 

Tags