എസ്ബിഐ എസ്.സി.ഒ റിക്രൂട്ട്മെന്റ്; ഒഴിവുകൾ പുതുക്കി, അപേക്ഷിക്കാനുള്ള തീയതി നീട്ടി
മുംബൈ: 2025-ലെ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രധാന തിരുത്തലുകൾ വരുത്തി. നിലവിലുള്ള ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയ ബാങ്ക്, ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയും നീട്ടിയിട്ടുണ്ട്.
tRootC1469263">ഉദ്യോഗാർത്ഥികൾക്ക് ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം. നേരത്തെ, അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 23 ആയിരുന്നു.
പരിഷ്‌കരിച്ച തസ്തിക തിരിച്ചുള്ള ഒഴിവുകൾ താഴെ നൽകുന്നു
വൈസ് പ്രസിഡന്റ് വെൽത്ത് (സീനിയർ റിലേഷൻഷിപ്പ് മാനേജർ)- 582 തസ്തികകൾ
അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വെൽത്ത് (റിലേഷൻഷിപ്പ് മാനേജർ)- 237 തസ്തികകൾ
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്- 327 തസ്തികകൾ
തിരഞ്ഞെടുപ്പ് പ്രക്രിയ
ഷോർട്ട് ലിസ്റ്റിങ്ങ്, ഒന്നോ അതിലധികമോ റൗണ്ട് അഭിമുഖങ്ങൾ(വ്യക്തിഗത, ടെലിഫോണിക്, അല്ലെങ്കിൽ വീഡിയോ)സി.ടി.സി ചർച്ചകൾ എന്നിവയടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
ഷോർട്ട് ലിസ്റ്റിങ്ങ്
എസ്ബിഐ ഷോർട്ട് ലിസ്റ്റിങ് മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ആവശ്യാനുസരണം ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഈ വിഷയത്തിൽ ബാങ്കിന്റെ തീരുമാനം അന്തിമമായിരിക്കും.
അഭിമുഖം
അഭിമുഖത്തിന് 100 മാർക്ക് ഉണ്ടായിരിക്കും. യോഗ്യത നേടുന്നതിനുള്ള മാർക്ക് ബാങ്ക് നിശ്ചയിക്കും.
സി.ടി.സി ചർച്ച
സി.ടി.സി ചർച്ചകൾ വ്യക്തിഗതമായി, അഭിമുഖ സമയത്തോ അല്ലെങ്കിൽ അഭിമുഖ പ്രക്രിയ പൂർത്തിയായതിന് ശേഷമോ നടത്തുന്നതാണ്.
മെറിറ്റ് ലിസ്റ്റ്
അഭിമുഖ സ്‌കോറുകളുടെ അടിസ്ഥാനത്തിലാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. അവ അവരോഹണക്രമത്തിൽ ക്രമീകരിക്കും. കട്ട്-ഓഫിൽ സമനിലയുണ്ടായാൽ, പ്രായം അനുസരിച്ച് ഉദ്യോഗാർത്ഥികളെ റാങ്ക് ചെയ്യും. കൂടുതൽ പ്രായമുള്ളവർക്ക് മുൻഗണന നൽകും.
.jpg)


